Archives: All articles - Malayalam

രഘുറാം രാജന്‍ പറഞ്ഞത് തള്ളിക്കളയേണ്ടതുണ്ടോ? ലോകം മറ്റൊരു മാന്ദ്യത്തിലേക്ക് നീങ്ങുമ്പോള്‍

ആഗോളപ്രതിസന്ധിക്ക് വഴിതെളിച്ച മഹാ മാന്ദ്യത്തിന് എട്ട് പതിറ്റാണ്ടുകള്‍ക്ക് ശേഷം, 2008-ല്‍ സാമ്പത്തിക മാന്ദ്യം വീണ്ടും വന്നതിനു പിറകെ, ലോകം മറ്റൊരു മഹാ മാന്ദ്യത്തിലേക്കാണോ നടന്നുനീങ്ങുന്നത്? 1930-കളിലേതുപോലെ മറ്റൊരു മഹാമാന്ദ്യത്തിന് സാധ്യതയുണ്ടെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജന്‍ പറഞ്ഞതിന് തൊട്ട് പിന്നാലെ, ഉടനടി ആഗോള സമ്പദ് വ്യവസ്ഥ മഹാമാന്ദ്യത്തിലേക്ക് വീഴാനുള്ള സാധ്യതയുണ്ടെന്നല്ല അദ്ദേഹം പറഞ്ഞതെന്ന വിശദീകരണവുമായി ആര്‍ ബി ഐ എത്തുകയുണ്ടായി. മാധ്യമങ്ങളെ പഴിചാരിയെങ്കിലും ലോകത്തെങ്ങുമുള്ള...

Continue Reading
ഗ്രീക്ക് പ്രതിസന്ധി: എത്രനാള്‍ കണ്ടില്ലെന്ന് നടിക്കാനാവും ഇന്ത്യയ്ക്ക്?

അടക്കിപ്പിടിച്ച കാത്തിരിപ്പുമായി നീളന്‍ കഠാരകള്‍ നീണ്ട രാത്രി ഉണ്ടായില്ല. ഇത്തവണ കാര്യങ്ങള്‍ മടുപ്പിക്കും വിധം പ്രവചനാത്മകമായിരുന്നു. ഗ്രീസും യൂറോസോണിലെ വായ്പാ ദാതാക്കളും തമ്മില്‍ ഒരു ഒത്തുതീര്‍പ്പ് ഉണ്ടാകും എന്നു കരുതാന്‍ ഒട്ടും കഴിയില്ലായിരുന്നു. ‘ചാഞ്ചാട്ട മാര്‍ക്സിസ്റ്റ്’ യാനിസ് വരോഫാകിസ് ഗ്രീസിന്റെ ധനമന്ത്രിസ്ഥാനം രാജിവെച്ചതോടെ ഓഹരി വിപണികള്‍ക്കും നാണയ വിനിമയ വിപണിക്കും എങ്ങനെ പ്രതികരിക്കണം എന്നു നിശ്ചയമില്ലാതായി; ഏറ്റവും മോശം സമയം കഴിഞ്ഞു എന്ന ആശ്വാസമോ ഭീതിയോ, കോപമോ സന്തോഷമോ. ഒരു കാര്യം...

Continue Reading
ഇന്ത്യ കടന്നു പോകുന്ന ഈ നീണ്ട വേനല്‍

ഇന്നത്തെ ഇന്ത്യയിലും ബാക്കി ലോകത്തും രാഷ്ട്രീയ, സാമ്പത്തിക പ്രത്യയശാസ്ത്ര മാനദണ്ഡങ്ങള്‍ വെച്ചു നോക്കിയാല്‍ ഇടത്, വലത്, മധ്യം എന്നാല്‍ എന്താണ് അര്‍ത്ഥമാക്കുന്നത്? മുതലാളിത്തവും സോഷ്യലിസവുമായി ബന്ധപ്പെട്ട ഈ വാക്കുകള്‍ക്ക് പ്രസക്തി നഷ്ടപ്പെട്ടു എന്നു ചിലര്‍ വാദിക്കുന്നു. ലോകത്തെ സകല രാഷ്ട്രീയക്കാരും ആണയിടുന്നത് തങ്ങള്‍ പാവപ്പെട്ടവരുടെ കൂടെയാണെന്നാണ്. പക്ഷേ ദേശരാഷ്ട്രങ്ങളുടെ രാഷ്ട്രീയ സമ്പദ് വ്യവസ്ഥയില്‍ ചില നയങ്ങള്‍ ധനിക-ദരിദ്ര അന്തരം കൂട്ടുകയോ കുറക്കുകയോ ചെയ്യുന്നു. പാവപ്പെട്ടവരുടെ ക്ഷേമം...

Continue Reading
മുകേഷ് അംബാനിയുടെ സ്വന്തം കമ്പനിക്ക് സര്‍ക്കാര്‍ സഹായത്തിന്റെ കുത്തൊഴുക്ക്

ഇന്ത്യയിലെ ഏറ്റവും ധനികനായ വ്യക്തി, രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ കോര്‍പ്പറേറ്റ് സ്ഥാപനത്തിന്റെ, റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് (RIL) ഉടമ മുകേഷ് അംബാനി നിയന്ത്രിക്കുന്ന, നഷ്ടത്തിലോടുന്ന ഒരു സ്ഥാപനം ബാങ്ക് വായ്പ തിരിച്ചടക്കുന്നത് പുനക്രമീകരിച്ചിരിക്കുന്നു. ഓഹരി വിപണിയില്‍ ക്രയവിക്രയം നടക്കാത്ത (closely-held company), Reliance Gas Transportation Infrastructure Limited (RGTIL) വിവാദങ്ങള്‍ നിറഞ്ഞ ഭൂതകാലം സൂക്ഷിക്കുന്നുണ്ട്. സംശയാസ്പദമായ നിരവധി ഇടപെടലുകള്‍ അത് നടത്തിയിട്ടുണ്ട്. ജൂണ്‍ 12-നു...

Continue Reading
കുട്ടിത്തൊഴിലാളികളെ പിന്‍വാതിലിലൂടെ കടത്തി വിടുമ്പോള്‍

മെയ് 13, 2015-നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ യോഗം ബാലവേല (നിരോധന, നിയന്ത്രണ) ഭേദഗതി നിയമം 2012-ല്‍ വരുത്താനുള്ള ഭേദഗതികള്‍ക്ക് അംഗീകാരം നല്കി. 6-നും 14-നും ഇടയിലുള്ള കുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്താനാണ് ഇതെന്നാണ് പുറത്തു പ്രചരിപ്പിക്കാന്‍ ശ്രമിക്കുന്ന ന്യായം. എന്നാല്‍, നിയമഭേദഗതിയിലെ ചില ഒഴിവാക്കലുകള്‍, കുട്ടികളെ കുടുംബത്തിലും കുടുംബ സംരംഭങ്ങളിലും പണിയെടുപ്പിക്കാന്‍ അനുവദിക്കുന്നതാണ്. ഇന്ത്യന്‍ സമൂഹത്തിന്റെ ഘടന സംരക്ഷിക്കുന്നതിനാണ് നിയമത്തില്‍...

Continue Reading
കള്ളപ്പണത്തില്‍ കാല്‍വഴുതി മോദി; ആര്‍ക്കുവേണ്ടിയും അല്ലാത്ത പുതിയ നിയമം

'രഹസ്യാത്മകതയെ പുഷ്ടിപ്പെടുത്തുന്ന നികുതി വെട്ടിപ്പിന്റെ അഭയസ്ഥാനങ്ങളെ സഹിക്കാന്‍' ലോകം ഇനി മുതല്‍ തയ്യാറല്ലെന്ന്, മേയ് 13ന് വെളിപ്പെടുത്താത്ത വിദേശ വരുമാനവും ആസ്തിയും (നികുതി ഏര്‍പ്പെടുത്തല്‍) ബില്ല്, 2015, ലോക്‌സഭ പാസാക്കുന്നതിന് മുമ്പ് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പ്രഖ്യാപിച്ചു. ബില്ല് പാസായ ഉടനെ, പുതിയ നിയമം 'ചരിത്രപര'മാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു. ഏറ്റവും മാന്യമായി പറഞ്ഞാല്‍ പുതിയ നിയമം കാര്യക്ഷമമല്ലെന്നും കുറച്ച് കൂടി കടുപ്പിച്ചാല്‍ അതൊരു തട്ടിപ്പാണെന്നും സര്...

Continue Reading
കള്ളപ്പണത്തിലെ ചില കള്ളക്കളികള്‍-ഭാഗം 1

കള്ളപ്പണം രാജ്യത്തേക്ക് മടക്കിക്കൊണ്ടു വരാനുള്ള അദ്ദേഹത്തിന്റെ സര്‍ക്കാരിന്റെ കഴിവില്ലായ്മയുടെ പേരില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിരാളികള്‍ കളിയാക്കിയിരുന്നു. അത് ഇപ്പോഴും തുടരുകയും ചെയ്യുന്നു. ഇന്ത്യക്കാര്‍ വിദേശത്ത് അനധികൃതമായി സൂക്ഷിച്ചിരിക്കുന്ന പണം രാജ്യത്തേക്ക് തിരികെ കൊണ്ടുവരുമെന്നും അത് പാവങ്ങള്‍ക്കിടയില്‍ വിതരണം ചെയ്യുമെന്നും തന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയില്‍ മോദി ആവര്‍ത്തിച്ച് വാഗ്ദാനം ചെയ്തിരുന്നു. അധികാരമേറ്റ് ഒരു വര്‍ഷത്തിന് ശേഷവും, താന്‍ വാഗ്ദാനത്തില്‍ നിന്നും പുറകോട്ട്...

Continue Reading
പരഞ്ചോയ് ഗുഹ തക്കുര്‍ത്ത

ഇന്ത്യയുടെ ഏറ്റവും വലിയ ബാങ്കായ സര്‍ക്കാര്‍ നിയന്ത്രിത സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ), ഗൗതം അദാനിയുടെ ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് കമ്പനിയുമായി ഉണ്ടാക്കിയ ധാരണാപത്രം (Memorandum of Understanding-MOU) പിന്‍വലിക്കാന്‍ തീരുമാനിച്ചോ? ഓസ്‌ട്രേലിയയിലെ ക്യൂന്‍സ് ലാന്റില്‍, ഒരു വിവാദ കല്‍ക്കരി ഖനന പദ്ധതിക്കായി ഒരു ബില്യണ്‍ യുഎസ് ഡോളര്‍ അഥവാ 6,200 കോടി ഇന്ത്യന്‍ രൂപ മൂന്‍കൂറായി വായ്പ നല്‍കാനുള്ളതായിരുന്നു ധാരണാപത്രം. ഇന്ത്യയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ഒരു ധാരണാപത്രം ഒപ്പിടുന്നത്. എസ്...

Continue Reading
ഈ പുരോഗമനം കാപട്യമല്ലെന്ന് തെളിയിക്കാന്‍ മലയാളിയുടെ കൈയില്‍ എന്തുണ്ട്?

നിയമത്തിന്റെ നീണ്ട കൈകള്‍ക്ക് അത്രയും നീളം എന്തുകൊണ്ടാണ്? എന്തുകൊണ്ടാണ് നീതിയുടെ ചക്രങ്ങള്‍ ഇന്ത്യയിലേതുപോലെ ഇത്ര പതുക്കെ ഉരുളുന്നത്?‘വൈകിയ നീതി നിഷേധിക്കപ്പെട്ട നീതിയാണ്’ എന്നത് പറഞ്ഞുകേട്ടു മടുത്തിരിക്കുന്നു. എന്തുകൊണ്ടാണ് ചിലര്‍ മറ്റുള്ളവരുടെ പ്രശ്നങ്ങളോട് ഇത്രയും നിസ്സംഗത പുലര്‍ത്തുന്നത്? അഞ്ചു വര്‍ഷം മുമ്പ് ഏതാനും മുസ്ലീം മതമൌലികവാദി ഗുണ്ടകള്‍ പ്രൊഫസര്‍ ടി.ജെ ജോസഫിന്റെ വലതുകൈ കൈവെട്ടിമാറ്റിയ സംഭവം കേരള സമൂഹത്തിന്റെ ചില നികൃഷ്ടമായ വശങ്ങളെ എടുത്തുകാട്ടുന്നുണ്ട്. എന്നിട്ടും, കേരളീയര്‍ ഇപ്പൊഴും...

Continue Reading
സിംഹം ഇന്ത്യയുടെ ദേശീയ മൃഗമാകണമെന്നത് ആരുടെ തോന്നല്‍?

രാഷ്ട്രീയ, കച്ചവട, മാധ്യമ ശത്രുതകള്‍ വന്യജീവി സംരക്ഷണവുമായി ഇടകലരുമ്പോള്‍ കൈപ്പേറിയ വരുംവരായ്കകളാണ് ഉണ്ടാവുന്നത്. ഇന്ത്യയില്‍ സിംഹത്തെ അതിന്റെ സ്വഭാവിക ആവാസ വ്യവസ്ഥിതിയില്‍ കാണാവുന്ന ഏക ഇടം ഗുജറാത്തിലെ ഗീര്‍ വനങ്ങളാണെന്ന് നമുക്കെല്ലാം അറിയാം. മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം സംസ്ഥാനത്തെ കുറിച്ച് ആര്‍ക്ക് തന്നെ അറിയില്ല? പക്ഷെ രാഷ്ട്രീയത്തിനും കച്ചവടത്തിനും മാധ്യമങ്ങള്‍ക്കും ഇതിലൊക്കെ എന്താണ് ചെയ്യാനുള്ളത്? കടുവയ്ക്ക് പകരം സിംഹത്തിനെ രാജ്യത്തിന്റെ ദേശീയ മൃഗമായി പരിഗണിക്കണമെന്ന്...

Continue Reading
Documentary: Featured
Video: Featured